Type Here to Get Search Results !

Bottom Ad

പിഴവ് പറ്റിയത് ബോര്‍ഡിന്; അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്


ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിഴവുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഓഡിറ്റ് റിപ്പോര്‍ട്ട് ഇല്ലെന്ന ആദ്യ പ്രസ്താവന ദേവസ്വം ബോര്‍ഡ് പിന്‍വലിക്കുകയും റിപ്പോര്‍ട്ട് ഉണ്ടെന്ന് കെ ജയകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കൂടുതല്‍ കൃത്യത വരാനുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മുന്‍പുണ്ടായിരുന്ന അവ്യക്തതകള്‍ നീക്കി പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ നീക്കം. പിഴവ് ഓഡിറ്ററുടേതല്ലെന്നും ദേവസ്വം ബോര്‍ഡിന്റേതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ തുറന്നു സമ്മതിച്ചു.

ഓര്‍ഡിറ്റ് റിപ്പോര്‍ട്ടില്‍ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്‌സ് ഫോഴ്സ് രൂപീകരിച്ചെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങള്‍ക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, മറിച്ച് ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad