Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്; സംഭവം നെയ്യാറ്റിന്‍കരയില്‍


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്. പൂവത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ബസാണ് മറിഞ്ഞത്. കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയില്‍ ഉണ്ടായിരുന്ന ആയയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

നെയ്യാറ്റിന്‍കരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ബസാണ് രാവിലെ അപകടത്തില്‍പെട്ടത്. സ്‌കൂളിലേക്കുള്ള വഴിയില്‍ ഉള്ള ചെറിയ കനാലിലേക്കാണ് വാന്‍ മറിഞ്ഞത്. 15 കുട്ടികള്‍ വെള്ളത്തിലേക്ക് വീണു. കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ അപകടം ഒഴിവായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad