Type Here to Get Search Results !

Bottom Ad

കെ ഇമ്പശേഖറിന് സ്ഥലം മാറ്റം; അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍


കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിനെ സ്ഥലംമാറ്റി. നിലവിൽ തൃശ്ശൂർ ജില്ലാ കളക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോടിന്റെ പുതിയ കളക്ടറായി സർക്കാർ നിയമിച്ചു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനെ തൃശ്ശൂർ കളക്ടറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കാസർകോട് കളക്ടർ കെ. ഇമ്പശേഖറിന് പുതിയ നിയമനം എവിടെയാണെന്ന് സർക്കാർ ഉത്തരവിൽ നിലവിൽ വ്യക്തമാക്കിയിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad