Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് ജില്ലാ റമസാന്‍ പ്രഭാഷണം 8,9,10; സ്വാഗതസംഘം ഓഫീസ് തുറന്നു


കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 8,9,10ന് ചെങ്കള റഹ്്മത്ത് നഗറില്‍ സംഘടിപ്പിക്കുന്ന ജില്ലാ റമസാന്‍ പ്രഭാഷണത്തിനായുള്ള സംഘാടക സമിതി ഓഫീസ് നയ്ഫ് ഗ്രാന്റ്് ഓഡിറ്റോറിയത്തില്‍ ഭംഗിയായി ഉദ്ഘാടനം ചെയ്തു. ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടിക്കായി ഒരുക്കങ്ങളുടെ ഭാഗമായാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. സൗദി കെഎംസിസി നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചെങ്കള ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ട്രഷറര്‍ എം.എം നൗഷാദ് ചെങ്കള അധ്യക്ഷത വഹിച്ചു.

ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രസംഗം നടത്തി. റഹ്്മത്ത് നഗര്‍ ഖത്തീബ് അബൂ നബ്ഹാന്‍ അസ്ഹരി പ്രാര്‍ഥന നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ്, എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, സുഹൈല്‍ ഫൈസി കമ്പാര്‍, മൊയ്തീന്‍ കുഞ്ഞു മൊയ്ലി ചെര്‍ക്കള, എം.എച്ച് മഹമൂദ് ഹാജി ചെങ്കള, ഇല്യാസ് ഹുദവി, അന്‍താസ് ചെമ്മനാട്, എം.എം.എ ഖാദര്‍ ചെങ്കള, ബി.എം.എ ഖാദര്‍ ചെങ്കള, യൂസുഫ് ആദൂര്‍, അസ്്‌ലാം എ.എച്ച്., മൊയ്തീന്‍ കുഞ്ഞ്, ഇബ്രാഹിം മദനി, മുഹമ്മദ് സി, ഇബ്രാഹിം ബേര്‍ക്ക, ഹനീഫ് പാറ ചെങ്കള, നിസാം പുളിക്കൂര്‍, മൊയ്തീന്‍, അബ്ദുസമദ് സി.എ., റാഷിദ് കെ.എം., റഹീം താജ്, ഹനീഫ എ.എം, നഈമുദ്ദീന്‍, ബിലാല്‍ ഇര്‍ഷാദ്, സുഫ്യാന്‍ എം.എ പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad