Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ഫൈസല്‍ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം മാര്‍ച്ച് ആറിന്


മേല്‍പറമ്പ്: അകാലത്തില്‍ വിടപറഞ്ഞുപോയ മുസ്‌ലിം യൂത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം മാര്‍ച്ച് ആറിന് റമസാനിലെ മൂന്നാം വെള്ളിയാഴ്ച പള്ളികളില്‍ നടത്താന്‍ മുസ്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഫൈസലിന് വീട് നിര്‍മിക്കാനെടുത്ത ബാങ്ക് ലോണ്‍ ഉള്‍പ്പെടെ പത്തു ലക്ഷം രൂപ കടബാധ്യതയുണ്ട്. മലയോര മേഖലയില്‍ മുസ്‌ലിം യൂത്ത് ലീഗിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഫൈസലിന്റെ പെട്ടന്നുള്ള വിയോഗം ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബത്തെ അനാഥയാക്കിയിരിക്കുന്നു. ആ കുടുംബ ത്തെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, സുലുവാന്‍ ചെമനാട്, ബി.കെ മുഹമ്മദ്ഷാ, ഹൈദറലി പടുപ്പ്, അമീര്‍ ബി. പാലോത്ത്, സിറാജ് മഠം, സമീര്‍ അല്ലാമ, ആഷിഖ് കീഴൂര്‍, നശാത്ത് പരവനടുക്കം, ഖലീല്‍ മാണിമൂല, ഉബൈദ് നാലപ്പാട്  സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad