Type Here to Get Search Results !

Bottom Ad

കൊല്ലടാ എന്ന് ആക്രോശിച്ചു, മന്ത്രിക്കുനേരേ ചാടിവീണ് എന്തോ ആയുധംകൊണ്ട് കഴുത്തിന് ആക്രമിച്ചു- എഫ്ഐആർ


കണ്ണൂര്‍: കരിങ്കൊടി കാണിച്ചും മന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചും കൊല്ലടാ എന്ന് ആക്രോശിച്ചും എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചതായി എഫ്.ഐ.ആര്‍. 

തടയാന്‍ ശ്രമിച്ച സുരക്ഷാജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനില്‍ എം.എസ്. അഭിലാഷിനെ (38) കൈകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചെന്നും രണ്ടുപേരുടെയും ഔദ്യോഗികകൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രിയെ പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ ഗവ. റെയില്‍വേ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിലാണ് ഇക്കാര്യമുള്ളത്.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ (28), ഖജാൻജി വി.വി. അക്ഷയ് മാട്ടൂൽ (24), മാടായി വാടിക്കൽ സി.എച്ച്. ഹൗസിൽ സി.എച്ച്. മുബാസ് (26), വടകര മുള്ളേരി വീട്ടിൽ ബിഥുൽ ബാലൻ (23), മാടായി ബീച്ച് റോഡിൽ ഡി.വി. ഹൗസിൽ അഹമ്മദ് യാസിൻ (22) എന്നിവർക്കെതിരേയാണ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad