മലപ്പുറം: നമസ്കാരത്തിനിടെ പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45ന് തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിലാണ് സംഭവം. മറ്റുള്ളവര്‍ നമസ്കരിക്കുന്നതിനിടെ ജനല്‍പ്പടിയില്‍ വെച്ച ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.
പള്ളിയിൽ നമസ്കാരത്തിനിടെ മോഷണം; വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയിൽ
09:40:00
0
മലപ്പുറം: നമസ്കാരത്തിനിടെ പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ശേഷം 4.45ന് തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിലാണ് സംഭവം. മറ്റുള്ളവര്‍ നമസ്കരിക്കുന്നതിനിടെ ജനല്‍പ്പടിയില്‍ വെച്ച ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.
Tags

Post a Comment
0 Comments