Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ബ്ലാക്ക്‌മെയില്‍, പോക്‌സോ കേസിലെ പ്രതികളടക്കം 33 പ്രതികള്‍ പിടിയില്‍


കാസര്‍കോട്: വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബ്ലാക്ക്‌മെയില്‍, പോക്‌സോ കേസുകളിലെ പ്രതികളുള്‍പ്പടെ 33 പേര്‍ പൊലീസ് പിടിയില്‍. മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയില്‍ യുവാവിന്റെയും യുവതിയുടെയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോക്സോ കേസ് പ്രതി, 31 വാറണ്ട് പ്രതികള്‍ എന്നിവരെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ മിന്നല്‍ പരിശോധനയില്‍ അറസ്റ്റ് ചെയ്തു.

ഹൊസങ്കടിയില്‍ ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും പെണ്‍സുഹൃത്തിനെയും നഗ്‌നരാക്കി ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം 5,000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി കടന്നുകളഞ്ഞതിന് മാഞ്ചേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക ഹോസബേട്ടു സ്വദേശി മൊലുദ്ദീന്‍ സമാ (33)നെ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍ ന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ കെആര്‍ ഉമേശ്, രതീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിലെ പ്രതിയായ ഹിദായത്ത് നഗര്‍ മുട്ടത്തൊടി സ്വദേശി അബ്ദുള്‍ ലത്തീഫി (54)നെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ ഷൈന്‍ കെപി, എസ്‌ഐ സഫ്വാന്‍ കെപി, എഎസ്‌ഐ ശിവന്‍, എസ്്.സി.പി.ഒ ഹരീഷ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്‍, നിഖില്‍ എന്നിവര്‍ ചെന്നാണ് പ്രതിയെ പിടികൂടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad