Type Here to Get Search Results !

Bottom Ad

പ്രതികള്‍ ഒന്നൊന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍; ശബരിമല സ്വര്‍ണക്കൊള്ളയില്‍ വാക്‌പോര്, നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞു


ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനിടെ നടപടികള്‍ വെട്ടി ചുരുക്കി നിയമസഭ പിരിഞ്ഞു. കേസിലെ പ്രതികള്‍ ഒന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയ്ക്ക് പുറത്തും പ്രതിഷേധിച്ചിരുന്നു യുഡിഎഫ് എംഎല്‍എമാര്‍. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനറുമായിട്ടാണ് പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെ നിയമസഭയ്ക്കുള്ളിലും പ്രതിഷേധം തുടരുകയായിരുന്നു പ്രതിപക്ഷം.

സഭ തുടങ്ങുമ്പോള്‍ അതിനകത്ത് പ്രതിഷേധമെന്ന പതിവ് പ്രതിഷേധ ശൈലി പ്രതിപക്ഷം മാറ്റിപ്പിടിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ പങ്ക് ആരോപിക്കുന്ന പാരഡിപ്പാടും പ്രതിഷേധ ബാനറും ഫോട്ടോകളുമായി സഭാ കവാടത്തില്‍ ചോദ്യോത്തരവേളക്ക് മുമ്പ് തന്നെ പ്രതിപക്ഷ നിര അണിനിരന്നു. പിന്നാലെ സത്യാഗ്രഹമിരുന്ന എംഎല്‍എമാരെ കൂടെ കൂട്ടി സഭക്ക് അകത്തേക്ക് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. പോറ്റി ചെന്ന ഇടങ്ങളില്‍ അന്വേഷണം എത്തുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്ന് ഭരണപക്ഷം തിരിച്ചടിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad