കുമ്പള: കേരളത്തില്‍ ഭരണമാറ്റത്തിന്റെ കാഹളം മുഴക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര' അത്യുത്തര കേരളത്തിന്റെ പോരാട്ട മണ്ണില്‍ നിന്ന് പ്രയാണം ആരംഭിച്ചു. കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഒട്ടേറെ ജാഥകള്‍ക്ക് വേദിയായ ഏഴ് ഭാഷകളുടെ സംഗമ ഭൂമിയായ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ജാഥ ഉദ്ഘാടനം ചെയ്തു.
മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിപക്ഷ നേതാവിന് കൂറ്റന്‍ പുഷ്പമാല അണിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി സ്വാഗതം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, ട്രഷറര്‍ സിടി അഹമ്മദലി, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, എംപിമാരായ കെ സുധാകരന്‍, എം കെ പ്രേമ ചന്ദ്രന്‍, കൊടി കുന്നില്‍ സുരേഷ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹനാന്‍,ആന്റോ ആന്റണി, വികെ ശ്രീകണ്ഠന്‍,ഷാഫി പറമ്പില്‍, അഡ്വ. ജെബി മേത്തര്‍, എംഎല്‍എമാരായ അഡ്വ. എന്‍ ഷംസുദ്ദീന്‍, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, പി ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍എ നെല്ലിക്കുന്ന്, എപി അനില്‍ കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്. അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍, യുഡിഎഫ് നേതാക്കളായ എംഎം ഹസന്‍, കെ മുരളീധരന്‍, സിപി ജോണ്‍, പിജെ ജോസഫ്,ഷിബു ബേബി ജോണ്‍, പിവി അന്‍വര്‍, സികെ ജാനു, മോന്‍സ് ജോസഫ്, അഡ്വ. മനോജ് കുമാര്‍, രാജന്‍ ബാബു, ഷാനിമോള്‍ ഉസ്മാന്‍, എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ് മത്തുള്ള, മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, കാസര്‍കോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, യുഡിഎഫ് കാസര്‍കോട് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ പ്രസംഗിച്ചു.

Post a Comment
0 Comments