കുണിയ: നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന സമസ്തയുടെ പ്രഭാവം പ്രവാചക പാരമ്പര്യത്തിന്റെ സാക്ഷ്യമാണെന്ന് ഇറാഖ് ഗ്രാന്റ് മുഫ്തി ഡോ. റാഫിഅ് ത്വാഹാ രിഫാഈ അഭിപ്രായപ്പെട്ടു. നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന ത്രിദിന പ്രതിനിധി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പണ്ഡിത മുന്നേറ്റം ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ തീര്‍ത്ത വൈജ്ഞാനിക വിപ്ലവം അത്ഭുതാവഹമാണെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ശൈഖ് മുഅ്തസ്സ് അദ്ദൂരി, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ. എം.പി അബ്ദുസമദ് സമദാനി, കര്‍ണാടക സ്പീകര്‍ യു.ടി ഖാദര്‍, ഹജ്ജ് വകുപ്പ് മന്ത്രി റഹീം ഖാന്‍, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. അബ്ദുഹ്മാന്‍ ഫൈസി അരിപ്ര, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ ഖാസിമി ബംബ്രാണ, ഒളവണ്ണ അബൂബക്കര്‍ ദാരിമി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ശരീഫ് ബാഖവി വേശാല, ഐ.ബി ഉസ്മാന്‍ ഫൈസി, പി. ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അബൂബക്കര്‍ സാലൂദ് നിസാമി നന്ദിയും പറഞ്ഞു.
ആദര്‍ശം സെഷനില്‍ സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ആമുഖം പറഞ്ഞു. പി.എം അബ്ദുസലാം ബാഖവി വടക്കേകാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ശുഐബുല്‍ ഹൈതമി വാരാമ്പറ്റ വിഷയാവതരണം നടത്തി. പാനല്‍ ഡിസ്‌ക്കഷനില്‍ ബശീര്‍ അസ്അദി നമ്പ്രം മോഡറേറ്ററായി. അബ്ദുല്‍ ജലീല്‍ ദാരിമി ദുബൈ, അബ്ദുല്‍ വഹാബ് ഹൈതമി ചീക്കോട്, അശ്റഫ് അന്‍വരി പൈങ്കണ്ണിയൂര്‍ പാനലിസ്റ്റുകളായി. 33313 പേരാണ് ചരിത്ര സംഗമത്തില്‍ പങ്കെടുക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ക്യാമ്പ് തുടരും.

Post a Comment
0 Comments