Type Here to Get Search Results !

Bottom Ad

സമസ്ത സമ്മേളനം; കാസര്‍കോട് ജില്ലയില്‍ ഗതാഗത ക്രമീകരണം


കാസര്‍കോട്: സമസ്തയുടെ നൂറാം വാര്‍ഷികാത്തൊടാനുബന്ധിച്ച് നാളെ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കണ്ണൂര്‍ ഭാഗത്ത് നിന്നും കാസര്‍കോട്് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ തളിപ്പറമ്പ നിന്നും മലയോര ഹൈവേ വഴി പോകേണ്ടതും മംഗളൂരു നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പളയില്‍ ഭാഗത്തു നിന്നും മലയോര ഹൈവേ വഴി പോകേണ്ടതുമാണ്. പരിപാടിക്ക് വരുന്ന വാഹനങ്ങള്‍ പെരിയ, പൊയ്നാച്ചി എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് റോഡ് വഴി വന്നു ആള്‍ക്കാരെ ഇറക്കി പാര്‍ക്കിങ് ഏരിയയിലേക്ക് പോകേണ്ടതുമാണ്. പരിപാടിയില്‍ സംബന്ധിക്കുന്ന ആള്‍ക്കാര്‍ സര്‍വീസ് റോഡ്, അണ്ടര്‍ പാസേജ് എന്നിവ കാല്‍നടക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. യാതൊരു കാരണവശാലും കല്‍നടയാത്രയ്ക്ക് നാഷണല്‍ ഹൈവേ ഉപയോഗിക്കരുതെന്നും കര്‍ശനമായി അറിയിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണെന്ന് ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢി ഐ.പി.എസ് അറിയിച്ചു. വിശദമായ നിര്‍ദ്ദേശങ്ങളും പാര്‍ക്കിങ് സംബന്ധമായ കാര്യങ്ങള്‍ക്കും താഴെ കാണിച്ചിരിക്കുന്ന ക്യൂ സ്‌കാന്‍ ചെയ്ത് മനസിലാക്കേണ്ടതാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad