മഞ്ചേശ്വരം: പിതാവിന്റെ വെട്ടേറ്റ് മകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരണത്തിനു കീഴടങ്ങി. തുമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മഞ്ചേശ്വരം തുമിനാട് ഹില്‍ടോപ്പിലെ ഉമ്മറിന്റെ മകള്‍ കെ.യു മറിയമ്മത്ത് ജുമൈല (18) തിങ്കളാഴ്ച വൈകിട്ട് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേസംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഷേക്കുഞ്ഞിയുടെ മരണം. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാന്‍ മകള്‍ ജുമൈല ഇടയില്‍ കയറിയപ്പോഴാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. ജുമൈലയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
പിതാവിന്റെ വെട്ടേറ്റ് മകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ബന്ധുവും മരണത്തിനു കീഴടങ്ങി; മരണം രണ്ടായി
13:39:00
0
മഞ്ചേശ്വരം: പിതാവിന്റെ വെട്ടേറ്റ് മകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരണത്തിനു കീഴടങ്ങി. തുമിനാട് സ്വദേശി ഷേഖ് അബ്ബ (ഷേക്കുഞ്ഞി) ആണ് മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മഞ്ചേശ്വരം തുമിനാട് ഹില്‍ടോപ്പിലെ ഉമ്മറിന്റെ മകള്‍ കെ.യു മറിയമ്മത്ത് ജുമൈല (18) തിങ്കളാഴ്ച വൈകിട്ട് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേസംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഷേക്കുഞ്ഞിയുടെ മരണം. കത്തിയെടുത്ത് വീശിയ ഉമ്മറിനെ തടയാന്‍ മകള്‍ ജുമൈല ഇടയില്‍ കയറിയപ്പോഴാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റത്. ജുമൈലയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
Tags

Post a Comment
0 Comments