Type Here to Get Search Results !

Bottom Ad

ഒരു നാടിന്റെ കാറ് പുസ്തക പ്രകാശനം ചെയ്തു


അബൂദാബി: കാറുകള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് തന്റെ കാറിലൂടെ ഒരു നാടിനാകെ ആശ്രയമായി മാറിയിരുന്ന ആലമ്പാടിയിലെ കാര്‍ അന്തോന്‍ച്ചയുടെ വ്യത്യസ്തമായ ജീവിതത്തിന്റെ കഥ പറയുന്ന ഒരു നാടിന്റെ കഥ എന്ന പുസ്തകത്തിന്റെ പ്രകാശനം അബൂദാബി ഹംദ്ദാന്‍ സ്പൈസി കഫേ ഹാളിലെ പ്രൗഡമായ ചടങ്ങില്‍ നടന്നു. വ്യവസായ പ്രമുഖനും സൈഫ് ലൈന്‍ ബിസ്സിനസ്സ് ഗ്രൂപ്പ് എം.ഡിയുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ പ്രകാശനം നിര്‍വഹിച്ചു. ലുലു മാള്‍ മദീനത്ത് സായിദ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രചയിതാവ് എബി കുട്ടിയാനം പുസ്തക പരിചയം നടത്തി. സി.എ.ലത്തീഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ആലമ്പാടി അധ്യക്ഷത വഹിച്ചു. സ്‌കൈ ഗ്രൂപ്പ് എം.ഡി. ശരീഫ് കോളിയാട്, ലീന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഹസീബ് അതിഞ്ഞാല്‍, ബെസ്റ്റ്് ടി കഫേ ഡയറക്ടര് ഖാദര്‍ ബേക്കല്‍, കെ എം സി സി നേതാക്കളായ ഹനീഫ് പടിഞ്ഞാര്‍മൂല, അസീസ് പെര്‍മുദെ, അനീസ് മാങ്ങാട്, ഹനീഫ് മാങ്ങാട്, ഉമ്പു ഹാജി പെര്‍ള സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad