Type Here to Get Search Results !

Bottom Ad

പി.ഡബ്ല്യൂ.ഡി ഓഫീസില്‍ വാക്കേറ്റം; ചെമ്മനാട് റോഡ് ഒരാഴ്ചക്കകം ടാറിംഗ് ആരംഭിക്കുമെന്ന് യൂത്ത് ലീഗിന് ഉറപ്പ്


ചെമ്മനാട്: ഊരാളുങ്കാല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കരാര്‍ ഏറ്റെടുത്ത ചെമ്മനാട് സ്‌കൂളിന് സമീപത്തെ പി ഡബ്ലു ഡി വര്‍ക്ക് റോഡ് കിളച്ചിട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണം വൈകുന്നതിനെതിരെ പിഡബ്ല്യൂഡി ഓഫിസില്‍ വാക്കേറ്റം ഒരാഴ്ചക്കകം തുടര്‍ പ്രവര്‍ത്തികള്‍ നടത്തുമെന്ന് യൂത്ത് ലീഗിന് പി ഡബ്ല്യൂ ഡി എക്‌സിക്യൂട്ടീവ് ഇഞ്ചിനീയര്‍ ബൈജു, ഓവര്‍സിയര്‍ രജീഷ് എന്നിവര്‍ യുഎല്‍സിസിയുമായി സംസാരിച്ച് യൂത്ത് ലീഗ് നേതാക്കളായ ബികെ മുഹമ്മദ് ഷാ, അമീര്‍ പലോത്ത്, ആഷിക്ക് കീഴൂര്‍, തന്‍വീര്‍ മേല്‍പറമ്പ എന്നിവര്‍ക്ക് ഉറപ്പു നല്‍കി. 38 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആമവേഗത്തില്‍ നീങ്ങുന്നത് കരാര്‍ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് ലീഗ് ചെമ്മനാട് കമ്മിറ്റി കുറ്റപ്പെടുത്തി. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കമ്പനിയുടെ ഓഫീസുകള്‍ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള അതിശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad