കാസര്‍കോട്: 11.21 ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്ത കാര്‍ ലഭിച്ചില്ലെന്ന പരാതിയില്‍ 29,10,173 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ബേക്കല്‍ ഹദ്ദാദിലെ പ്രവാസി ഹംസ കുന്നിലിന്റെ പരാതിയിലാണ് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി. 2016-ല്‍ പുറത്തിറങ്ങിയ മാരുതി സുസുക്കിയുടെ വിറ്റാര ബ്രസ കാറാണ് ഹംസ ബുക്ക് ചെയ്തിരുന്നത്. കാഞ്ഞങ്ങാട്ടെ പോപ്പുലര്‍ കാര്‍ ഷോറൂം വഴിയാണ് ബുക്കിംഗ് നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ കൊണ്ടുവരുന്ന വഴിയില്‍ അപകടത്തില്‍പ്പെട്ടുവെന്ന മറുപടിയാണ് ഡീലര്‍മാരില്‍ നിന്നും ലഭിച്ചത്. പകരം പുതിയ കാര്‍ ലഭിക്കുന്നതുവരെ രണ്ടു ശതമാനം പലിശ നല്‍കാമെന്ന ഓഫര്‍ നല്‍കിയെങ്കിലും ഹംസ അതിന് സമ്മതിച്ചില്ല. കാര്‍ വാങ്ങുന്നതിനായി ഗള്‍ഫില്‍ നിന്ന് പ്രത്യേകമായി നാട്ടിലെത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മീഷന്‍ വിധിക്കെതിരെ എതിര്‍കക്ഷികള്‍ സംസ്ഥാന കമ്മീഷനെ സമീപിച്ചെങ്കിലും വിധി ശരിവെക്കുകയായിരുന്നു. ഒമ്പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഹംസയ്ക്ക് അനുകൂലമായ അന്തിമവിധി ഉണ്ടായത്. കോടതി ഉത്തരവ് പ്രകാരം ഒന്നുമുതല്‍ മൂന്നുവരെയുള്ള കക്ഷികള്‍ സംയുക്തമായും വ്യക്തിപരമായും തുക നല്‍കണം.
11.21 ലക്ഷം നല്‍കി ബുക്ക് ചെയ്ത കാര്‍ ലഭിച്ചില്ല; 29.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ ഉത്തരവ്
22:30:00
0
കാസര്‍കോട്: 11.21 ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്ത കാര്‍ ലഭിച്ചില്ലെന്ന പരാതിയില്‍ 29,10,173 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ബേക്കല്‍ ഹദ്ദാദിലെ പ്രവാസി ഹംസ കുന്നിലിന്റെ പരാതിയിലാണ് കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി. 2016-ല്‍ പുറത്തിറങ്ങിയ മാരുതി സുസുക്കിയുടെ വിറ്റാര ബ്രസ കാറാണ് ഹംസ ബുക്ക് ചെയ്തിരുന്നത്. കാഞ്ഞങ്ങാട്ടെ പോപ്പുലര്‍ കാര്‍ ഷോറൂം വഴിയാണ് ബുക്കിംഗ് നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ കൊണ്ടുവരുന്ന വഴിയില്‍ അപകടത്തില്‍പ്പെട്ടുവെന്ന മറുപടിയാണ് ഡീലര്‍മാരില്‍ നിന്നും ലഭിച്ചത്. പകരം പുതിയ കാര്‍ ലഭിക്കുന്നതുവരെ രണ്ടു ശതമാനം പലിശ നല്‍കാമെന്ന ഓഫര്‍ നല്‍കിയെങ്കിലും ഹംസ അതിന് സമ്മതിച്ചില്ല. കാര്‍ വാങ്ങുന്നതിനായി ഗള്‍ഫില്‍ നിന്ന് പ്രത്യേകമായി നാട്ടിലെത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജില്ലാ കമ്മീഷന്‍ വിധിക്കെതിരെ എതിര്‍കക്ഷികള്‍ സംസ്ഥാന കമ്മീഷനെ സമീപിച്ചെങ്കിലും വിധി ശരിവെക്കുകയായിരുന്നു. ഒമ്പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഹംസയ്ക്ക് അനുകൂലമായ അന്തിമവിധി ഉണ്ടായത്. കോടതി ഉത്തരവ് പ്രകാരം ഒന്നുമുതല്‍ മൂന്നുവരെയുള്ള കക്ഷികള്‍ സംയുക്തമായും വ്യക്തിപരമായും തുക നല്‍കണം.

Post a Comment
0 Comments