Type Here to Get Search Results !

Bottom Ad

ലഹരി മാഫിയയെ അടിച്ചമര്‍ത്താന്‍ കൂടെ നില്‍ക്കാം; തട്ടുകട സംവിധാനം ഇല്ലാതെയാക്കാന്‍ പൊലീസിനെ സമ്മതിക്കില്ല; ഖാദര്‍ കരിപ്പൊടി


കാസര്‍കോട്: ലഹരിയുടെ പേരു പറഞ്ഞ് കുറെ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമായ രാത്രിക്കാല തട്ടുകട സംവിധാനത്തെ ഇല്ലാതെയാക്കാന്‍ പൊലീസിനെ സമ്മതിക്കില്ലെന്ന് ഖാദര്‍ കരിപ്പൊടി. രാത്രിക്കാല തട്ടുകടകള്‍ രാത്രി നേരത്തെ അടപ്പിക്കാന്‍ പൊലീസിന് എന്തിനാണ് ഇത്ര തിടുക്കമെന്നും ലഹരി വില്‍ക്കപ്പെടുന്നുവെങ്കില്‍ അത്തരം ആളുകളെ അറസ്റ്റ് ചെയ്യേണ്ടതാണ്. വിദ്യാനഗര്‍ ഉളിയത്തടുക്ക റൂട്ടില്‍ ലഹരി വില്‍പ്പന നടക്കുന്നുവെന്ന് ആരോപിച്ച് തട്ടുകടകള്‍ രാത്രി 10 മണിക്ക് ശേഷം തുറക്കാന്‍ പാടില്ലെന്ന് പറഞ്ഞ് വിദ്യാനഗര്‍ പൊലീസ് തട്ടുകടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. ലഹരിക്കെതിരെ പോരാടാന്‍ ജില്ലയില്‍ യുവാക്കള്‍ പൊലീസിന്റെ കൂടെ നില്‍ക്കുമെന്നും ലഹരിയുടെ പറഞ്ഞ് തട്ടുകടകള്‍ നേരത്തെ അടക്കാന്‍ പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഖാദര്‍ കരിപ്പൊടി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad