Type Here to Get Search Results !

Bottom Ad

ചരിത്രസംഗമത്തിന് കാതോര്‍ത്ത് കുണിയ; സമസ്ത ശതാബ്ദി സമ്മേളനത്തിന് നാളെ സമാപനം


കുണിയ (കാസര്‍കോട്): അഞ്ചുദിവസത്തെ സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് നാളെ പരിസമാപ്തി. വൈകുന്നേരം നാലിന് കുണിയയില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നിര്‍വഹിക്കും.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍ സ്വാഗതവും സമസ്ത ട്രഷറര്‍ ഉമര്‍ മുസ്്‌ലിയാര്‍ കൊയ്യോട് പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, പുതുച്ചേരി പ്രതിപക്ഷ നേതാവ് ആര്‍. ശിവ എം.എല്‍.എ, പുതുച്ചേരി എം.പി വി. വൈദ്യലിംഗം, ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ്, പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിനിധി ക്യാംപും നാളെ സമാപിക്കും. കേരളത്തിനകത്തും നിന്നും പുറത്തും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള 33313 പ്രതിനിധികളാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. കേരളത്തിനു പുറമെ കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രതിനിധികളെത്തി. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് കുണയിയില്‍ സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ 30നു തുടങ്ങിയ സമസ്ത സെന്റിനറി ഗ്ലോബല്‍ എക്സ്പോയും ഉച്ചയ്ക്ക് രണ്ടിന് സമാപിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad