Type Here to Get Search Results !

Bottom Ad

കടന്നല്‍കുത്തേറ്റ് ഭാര്യ പിടയുന്നതുകണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു


കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് വേദന സഹിക്കാനാവാതെ ഭാര്യ പിടയുന്നതുകണ്ട ഗൃഹനാഥന്‍ ഹൃദയാഘാതംമൂലം മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിലെ അമ്പങ്ങാട് നാരായണന്‍ നായരാണ് (75) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനടുത്തു നിന്നാണ് ഭാര്യയ്ക്ക് കടന്നല്‍ കുത്തേറ്റത്. ഭാര്യ രാജാമണി. മക്കള്‍: ഷിബു, ഷീബ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: മധു, ലയ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതരായ കേളുനായര്‍, കൃഷ്ണന്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad