Type Here to Get Search Results !

Bottom Ad

നെല്ലിക്കട്ടയില്‍ കാറും ബസും കൂട്ടിയിടിച്ച് പൈക്ക സ്വദേശിക്ക് ദാരുണാന്ത്യം; മകന് ഗുരുതരം


കാസര്‍കോട്: ബദിയടുക്ക താഴെ നെല്ലിക്കട്ടയില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് പൈക്ക സ്വദേശിക്ക് ദാരുണാന്ത്യം. മകന് ഗുരുതര പരിക്ക്. പൈക്ക സ്വദേശിയും നെല്ലിക്കട്ടയില്‍ താമസക്കാരനുമായ ഷംസുദ്ദീന്‍ പൈക്ക (68)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്‍ സല്‍മാന്‍ ഫാരിസി (22)നെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ ആറു മണിയോടെ വിദ്യാനഗര്‍- ബദിയടുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമായ താഴെ നെല്ലിക്കട്ടയിലാണ് അപകടം. കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന കാര്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്നു പുത്തൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷംസുദ്ദീന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: റഹീമ. മറ്റു മക്കള്‍: റാഷിദ്, അര്‍ഫാത്ത്, സഹദ്, ഫാത്തിമ. മരുമകള്‍: റഹീമ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad