കാസര്‍കോട്: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഭരണപങ്കാളിത്തം വഹിച്ച് എം.എസ്.എഫ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിച്ച മുഹമ്മദ് ഷബീറാണ് എം.എസ്.എഫ് പാനലില്‍ വിജയിച്ചത്. മുന്നണി സംവിധാനമില്ലാതെ ഒറ്റക്കാണ് എം.എസ്.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ ഐ.ടി.ഇ.പി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മുഹമ്മദ് ഷബീര്‍ യൂണിയന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
എംഎസ്എഫ് നേതാക്കളായ അനസ് എതിര്‍ത്തോട്, സൈഫുദ്ധീന്‍ തങ്ങള്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍, ഷഹീദ റാഷിദ് കുണിയ, ഷാനിദ് പടന്ന, അല്‍ത്താഫ് പൊവ്വല്‍, നാഫി ചാല, ഫാത്തിമത്ത് ഷഹാന, സിനാന്‍ സിബി, നാഫിഹ് പേരോല്‍, റിസ്വാന്‍ പള്ളിപ്പുഴ, ജവാദ്, ഹുദൈഫ്, റിസ്വാന എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി ഹൈദരാബാദ് ഇഫ്‌ലൂ തിരഞ്ഞടുപ്പ് വിജയത്തിന് ശേഷം മറ്റരു ചരിത്ര വിജയം സമ്മാനിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ എം.എസ്എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു അഭിനന്ദിച്ചു.

Post a Comment
0 Comments