കാഞ്ഞങ്ങാട്: ജര്‍മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി കര്‍ണാടകയില്‍ പിടിയില്‍. ഭീമനടി കമ്മാടം സ്വദേശി ജിന്‍സ് തോമസി (30)നെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ജര്‍മനിയിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പേപ്പര്‍ വര്‍ക്കുകളുടെ പേരില്‍ പരാതിക്കാരനില്‍ നിന്ന് എട്ടു ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നല്‍കാതെ കബളിപ്പിച്ചെവന്നാണ് പരാതി. പരാതിക്കാരന്‍ പലതവണ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഒളിവിലാണെന്ന് കണ്ടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി കര്‍ണാടകയിലെ ദാബസ്‌പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ ഒരു വര്‍ഷത്തോളം പ്രതി ഒരു ഹോട്ടലില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.വി രാമചന്ദ്രന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ പി.കെ ആനന്ദകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.ടി അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment
0 Comments