ബിഹാറിലെ സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ മത്സ്യവും മാംസവും വില്‍ക്കുന്നത് നിരോധിക്കുമെന്ന് ഉപ മുഖ്യമന്ത്രി വിജയ് സിന്‍ഹ. കുട്ടികളിലെ അക്രമവാസന ഒഴിവാക്കാനും ആരോഗ്യം സംരക്ഷിക്കാനുമാണ് തീരുമാനമെന്ന് ബിജെപി പറഞ്ഞു. ആരാധനാലയങ്ങളുടെ പരിസരങ്ങളിലും മല്‍സ്യ- മാംസ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. ആള്‍കൂട്ടമുള്ള തുറന്ന സ്ഥലങ്ങളില്‍ വില്‍പ്പന അനുവദിക്കില്ലെന്ന് കാട്ടി ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ആരാധനാലയങ്ങളുടെ പരിസരങ്ങളിലും മാംസ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ മത്സ്യവും മാംസവും വില്‍ക്കാന്‍ കഴിയൂ. റോഡരികിലെ കടകളില്‍ വഴിയാത്രക്കാര്‍ കാണുന്ന രീതിയില്‍ മത്സ്യവും മാംസവും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ബിജെപി ഉപമുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കുകയാണ്. നിയമം കര്‍ശനമായി നടപ്പിലാക്കുമെന്നും വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.

Post a Comment
0 Comments