Type Here to Get Search Results !

Bottom Ad

ജസീലയുടെ മരണം: കുടുംബത്തിന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ്


ചെര്‍ക്കള: മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ നാല്‍ത്തടുക്കയിലെ ജസീലയുടെ വീട് ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ജസീലയുടെ ഉമ്മയ്ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. താന്‍ മനസ്ാ വാചാ അറിയാത്ത ഒരു കാര്യത്തില്‍ സുഹൃത്തും കുടുംബവും അയല്‍വാസികളും അവരോടൊപ്പം ഭര്‍ത്താവും കുടുംബവും കൂടി ഒത്തുചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ചതോടെ ജസീല മാനസികമായി തകരുകയായിരുന്നു. ആദൂര്‍ പൊലീസ് ജസീലയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരുഷമായി പെരുമാറിയോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

യാതൊരു തെളിവും ഇല്ലാതെ പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികളുടെ മേല്‍ ഇതുപോലുള്ള കുറ്റങ്ങള്‍ കെട്ടിവച്ചു മാനസികമായി തകര്‍ക്കുന്നത് പൈശാചികമായ സ്വഭാവമാണ്. രണ്ടു പിഞ്ചുമക്കളെ തനിച്ചാക്കിയാണ് ജസീല ജീവിതം അവസാനിപ്പിച്ചത്. ഒരു പെണ്‍കുട്ടിയുടെ ജീവിക്കാനുള്ള അവകാശത്തെ മോഷണക്കുറ്റം ആരോപിച്ച് മരണത്തിന് വീട്ടുകൊടുത്ത ഭര്‍ത്താവും സുഹൃത്തും അവരുടെ കുടുംബവും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ജസീലയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ചെര്‍ക്കള, ജനറല്‍ സെക്രട്ടറി സ്വാലിഹ് എം.ഡി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad