Type Here to Get Search Results !

Bottom Ad

കിണറില്‍ ഇറങ്ങുന്നതിനിടെ കയര്‍ മുറിഞ്ഞ് കിണറില്‍ വീണ തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു


കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍ മുറിഞ്ഞ് കിണറില്‍ വീണ തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. ചെങ്കള ചേരൂരില്‍ രാവിലെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ റഹ്മാന്‍ (52) എന്നയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈമാന്‍ എന്ന ആളുടെ 80 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങുന്നതിനിടെ അബ്ദുല്‍ റഹ്്മാന്‍ കയര്‍ പൊട്ടി കിണറിലേക്ക് വീഴുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സെത്തി രക്ഷിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം രമേശ, കെആര്‍ അജേഷ്, ഹോംഗാര്‍ഡുമാരായ വിജിത്ത് നാഥ്, സുഭാഷ്, സോബിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad