Type Here to Get Search Results !

Bottom Ad

കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട്ടില്‍ കവര്‍ച്ച; പ്രതി പിടിയില്‍


കാസര്‍കോട്: കുമ്പള നായ്ക്കാപ്പ് സ്വദേശിയും അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശിയും കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായിരുന്ന ഇബ്രാഹിനെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ടി.കെ മുകുന്ദന്‍, എസ്‌ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ആറിനും രാത്രി എട്ടുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉത്സവം കാണാന്‍ പോയ സമയത്ത് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്ന് അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നത്.

2024 ഫെബ്രുവരി ഏഴിന് എന്‍മകജെ, പെര്‍ളയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് നായ്ക്കാപ്പ് കൊള്ളക്കേസിലെ പ്രതിയായ ഇബ്രാഹിം കലന്തറെന്ന് പൊലീസ് പറഞ്ഞു. ഇയാളെയും സുള്ള്യ കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബെളി റഫീഖ്, പൈവളിഗെ ബായാറിലെ ദയാനന്ദ എന്നിവരെയും അന്നു വിട്ല പൊലീസ് പിടികൂടിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad