Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കേസില്‍ പൊലീസ് വിട്ടയച്ചയാള്‍ മരിച്ച നിലയില്‍


ഉപ്പള: കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞെന്ന കേസില്‍ പൊലീസ് പിടികൂടി നോട്ടീസ് നല്‍കി വിട്ടയച്ചയാളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി സ്വദേശിയായ ഹമീദ് അലി (65)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് തലപ്പാടിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായത്. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. കല്ലേറില്‍ ബസിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് നോട്ടീസ് നല്‍കി ഇയാളെ വിട്ടയക്കുകയായിരുന്നു. പിന്നാലെ ബുധനാഴ്ച രാവിലെ ഏഴുമണിയോടെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad