Type Here to Get Search Results !

Bottom Ad

കളിക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ കൈപ്പത്തിയില്‍ ആണി തറച്ച പലക തുളച്ചുകയറി; രക്ഷാപ്രവര്‍ത്തനം നടത്തി ഫയര്‍ഫോഴ്‌സ്


കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ വീണ വിദ്യാര്‍ഥിയുടെ കൈപ്പത്തിയില്‍ ആണി തറച്ച പലക തുളച്ചു കയറി. ബല്ല ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിഘ്‌നേഷ് (11) ഗ്രൗണ്ടില്‍ ഓടുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആണി തറച്ച പലക കൈപ്പത്തിയില്‍ തുളച്ചുകയറുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ആണി നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുട്ടിയെ പലക സഹിതം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ എത്തി കൈപ്പത്തിയില്‍ തുളച്ചുകയറിയ ആണിപ്പലക എടുത്തുമാറ്റിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad