കാസര്‍കോട്: എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരായ പല വോട്ടര്‍മാരെയും ഒഴിവാക്കുകയും ചിലരെ ഒഴിവാക്കുന്നതിന് വേണ്ടി അനാവശ്യ നിയമക്കുരുക്കുകളുണ്ടാക്കി വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയതിന് ശേഷം ഓരോ ദിവസവും പ്രത്യേക ഉത്തരവ് ഇറക്കി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
രക്ഷിതാക്കളുടെ പേരിനോടൊപ്പമുള്ള ഇനീഷ്യല്‍ തെറ്റിപ്പോയാല്‍ പോലും ശരിയാക്കിയെടുക്കുന്നതിന് പകരം വോട്ടര്‍മാരെ നട്ടംതിരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് ഹിയറിംഗ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കരട് വോട്ടര്‍ പട്ടിക വിശദമായി പരിശോധന നടത്തി അപാകതകളും ന്യൂനതകളും പരിഹരിക്കുന്നതിന് ജനുവരി 16ന് ബൂത്ത്തല ക്യാമ്പ് നടത്താനും 17, 18ന് വീട് വീടാന്തരം കയറിയിറങ്ങി വോട്ടുകള്‍ ചേര്‍ക്കാനും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുഴുവന്‍ ഘടകങ്ങളോടും യോഗം ആവശ്യപ്പെട്ടു.
വോട്ടര്‍ ലിസ്റ്റില്‍ പ്രവാസികള്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതിന് നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാകണമെന്നും പ്രവാസികള്‍ക്ക് വോട്ടവകാശം നിഷേധിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ്, സമസ്ത ഉപാധ്യക്ഷനും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.ജി നാസര്‍, ഡോ. മജീദ് ഖാന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ധീന്‍ കെ.കെ, എം.സി ഖമറുദ്ധീന്‍, വി.കെ ബാവ, അഡ്വ: എം.ടി.പി കരീം, ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, അബൂബക്കര്‍ പെര്‍ദ്ദണെ, എ.സി അത്താഉള്ള, ടി.പി കുഞ്ഞബ്ദുള്ള ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, ജലീല്‍ എരുതുംകടവ്, കെ.എം ബഷീര്‍, എ.ബി ബഷീര്‍ പള്ളങ്കോട്, അഷ്റഫ് കര്‍ള, അബ്ദുല്‍ ഖാദര്‍ ബി.കെ, വി.പി അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് പള്ളിപ്പുഴ, സെഡ്.എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.എ റഹ്മാന്‍ ആരിക്കാടി, എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, പി.എം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, ഗോള്‍ഡന്‍ മൂസ കുഞ്ഞി, എം.ടി അബ്ദുല്‍ ജബ്ബാര്‍, അന്‍വര്‍ ഓസോണ്‍, എ.എ ജലീല്‍, അഷ്റഫ് പള്ളിക്കണ്ടം, ബി.സി.എ റഹ്മാന്‍, അസീസ് ഹാജി, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, എ.പി ഉമ്മര്‍, ഷാഹിന സലീം, സലാം കന്യപ്പാടി, ലുഖ്മാന്‍ തളങ്കര, അന്‍സാഫ് കുന്നില്‍, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ് കുഞ്ഞി, അഡ്വ. ഫൈസല്‍ സംബന്ധിച്ചു.

Post a Comment
0 Comments