ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും മുഴുവന്‍ സമയവും എം.എല്‍.എക്കൊപ്പം സമരപ്പന്തലില്‍ സജീവമാണ്. രാത്രി വൈകുവോളം പ്രദേശത്തുകാരുടെ നേതൃത്വത്തില്‍ കൊട്ടിപാട്ടുള്‍പ്പെടെ സമരത്തിന് ആവേശം പകര്‍ന്നു. നാട്ടുകാര്‍ക്കുള്ള നെഞ്ചത്തടിയായി ദേശീയപാത അധികൃതര്‍ നടത്തുന്ന ടോള്‍ പിരിവ് എന്തുവില കൊടുത്തും നിര്‍ത്തിവെപ്പിക്കാന്‍ വേണ്ടിയുള്ള വലിയ ജനപിന്തുണയാണ് സമരപ്പന്തലില്‍ പ്രകടമാകുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍, പളളി കമ്മിറ്റികള്‍, ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ഇന്നും തുടരുകയാണ്.
കുമ്പള ടോള്‍ സമരം മൂന്നാം ദിനത്തിലേക്ക്
09:12:00
0
Tags
Post a Comment
0 Comments