Type Here to Get Search Results !

Bottom Ad

ദി ഗാര്‍ഡന്‍ അല്‍ബിറ് സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റ് വിജയികളെ അനുമോദിക്കലും പാരന്റിംഗ് ഡേയും നടത്തി


കാസര്‍കോട്: അല്‍ബിര്‍ ജില്ലാ കിട്‌സ് ഫെസ്റ്റില്‍ മികച്ച വിജയം നേടിയ ബദര്‍ നഗര്‍ ദിഗാര്‍ഡന്‍ അല്‍ബിര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിക്കലും പാരന്റിംഗ് ഡേയും നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബദര്‍ ജുമാമസ്ജിദ് ഖത്തീഖ് റിയാസ് ദാരിമി കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ മുജീബ് ലിബാസ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ്് അബ്ദുല്ല കുഞ്ഞിയെ ഉപഹാരം നല്‍കി ആദരിച്ചു. സയ്യിദ് ഹംദുള്ളാ തങ്ങള്‍ മൊഗ്രാല്‍ പാരന്റിംഗ് ക്ലാസിന് നേതൃത്വം നല്‍കുകയും കിട്‌സ് ഫെസ്റ്റ് വിജയികള്‍ക്ക് ഉപഹാരം നല്‍കുകയും ചെയ്തു. ജാബിര്‍ കുന്നില്‍, ഹെഡ് ടീച്ചര്‍ ഫാത്തിമ മുബാറക്, അധ്യാപികമാരായ അംറത്ത്, നജ്മുന്നിസ, ആലിയ അനസ്, ആഷിഫ, റസ്മിന, റമീസ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad