Type Here to Get Search Results !

Bottom Ad

എന്‍ഡിഎ പ്രവേശത്തെ ചൊല്ലി ട്വന്റി 20യില്‍ പൊട്ടിത്തെറി


എന്‍ഡിഎ പ്രവേശത്തെ ചൊല്ലി ട്വന്റി 20യില്‍ പൊട്ടിത്തെറി. ചിലര്‍ നേതൃത്വത്തിനൊപ്പമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്ന് ഒരു വിഭാഗം പരസ്യമായി നിലപാടെടുത്തു. മുതിര്‍ന്ന നേതാക്കളും അണികളും അറിയാതെയുള്ള സാബു എം ജേക്കബിന്റെ എന്‍ഡിഎ പ്രവേശനം ട്വന്റി ട്വന്റിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. എന്‍ഡിഎയില്‍ ട്വന്റി 20 അംഗമായത് അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. ജനപ്രതിനിധികള്‍ക്ക് പോലും എന്‍ഡിഎ പ്രവേശനത്തെക്കുറിച്ച് അറിയില്ലെന്നും മുതിര്‍ന്ന നേതാക്കളും അണികളും അറിയാതെയാണ് ഈ മുന്നണി പ്രവേശനമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ട്വന്റി ട്വന്റി ലയിക്കണമെന്ന് തോന്നിയാല്‍ പിരിച്ചുവിടുമെന്നാണ് ആദ്യ കാലത്തില്‍ പറഞ്ഞിരുന്നതെന്നും ഇപ്പോഴത്തെ സാബു എം ജേക്കബിന്റെ നിലപാട് ശരിയല്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടാന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് വടവുകോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുന്‍ അംഗം ജില്‍ മാവേലി, മഴുവന്നൂര്‍ ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവര്‍ പാര്‍ട്ടി വിട്ടു. മൂന്നു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad