Type Here to Get Search Results !

Bottom Ad

മുളിയാറില്‍ 2 കാട്ടുപന്നികളെ വെടിവച്ച് കൊന്നു


ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് വന്യജീവി സംരക്ഷണ നിയമം 4 (ഒന്ന്) ബി പ്രകാരം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരമുള്ള പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞിയുടെ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയ രാത്രികാല പരിശോധനയില്‍ മൂലടുക്കം വാര്‍ഡില്‍ ചാലില്‍ പ്രദേശത്ത് നിന്ന് സീനിയര്‍ ഷൂട്ടര്‍ ബി. അബ് ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ വെടിവച്ച് കൊന്നു. 

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ വിനോദ് കുമാര്‍, എന്‍.വി സത്യന്‍, എന്നിവരുടെയും മുളിയാര്‍ പഞ്ചായത്തിന്റെയും സംയുക്തമായി നടത്തിയ നൈറ്റ് പട്രോളിംഗ് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്ക അകറ്റി വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി പറഞ്ഞു. പുതിയ ഭരണസമിതി വന്നതിന് ശേഷം ജില്ലയിലെ ആദ്യത്തെ കാട്ടു പന്നി നിര്‍മാര്‍ജനമാണ് മുളിയാറില്‍ നിന്നും തുടക്കം കുറിച്ചത്. കര്‍ഷകര്‍ക്കും രാത്രികാല സഞ്ചാരികള്‍ക്കും ഭീഷണിയായി നിലകൊണ്ട കാട്ടുപന്നികളാണ് വെടിവെച്ച് വീഴ്ത്തിയതെന്ന് ഷൂട്ടര്‍ ബി. അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബാബു, അബ്ദുല്ലക്കുഞ്ഞി കുളത്തൂര്‍, മണികണ്ഠന്‍ സംഘത്തിലുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പന്നികളുടെ ജഡങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad