Type Here to Get Search Results !

Bottom Ad

എ.കെ.എം അഷ്‌റഫ് എം.എല്‍.എയെ അറസ്റ്റുചെയ്തു; ആരിക്കാടി ടോള്‍ പ്ലാസയിലെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി


കാസര്‍കോട്: കുമ്പള ആരിക്കാടി ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ സമരപന്തലില്‍ നിന്ന് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് പൊലീസ്. വ്യാഴാഴ്ച രാവിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് എം.എല്‍.എയെയും സമരക്കാരെയും അറസ്റ്റു ചെയ്ത് നീക്കിയത്. ടോള്‍ പ്ലാസക്ക് സമീപമുണ്ടായിരുന്ന സമരപന്തലും പൊളിച്ചുമാറ്റി. 

സമരം തുടര്‍ന്നാല്‍ ക്രമസമാധാനം തകരാന്‍ സാധ്യത ഉണ്ടെന്നും സഹകരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പൊലീസ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്. സമരം സംഘര്‍ഷത്തിലേക്ക് കടന്നതോടെയാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയാണ് എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ സമരമിതി സമരം തുടങ്ങിയത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad