കാസര്‍കോട്: മംഗളൂരു ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്തു. ടോള്‍ പിരിവിനെതിരെ ടോള്‍ വിരുദ്ധ സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ടികെ മുകുന്ദന്‍ സ്വമേധയാ കേസെടുത്തത്. അതേസമയം, സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ചെയര്‍മാന്‍ എ.കെ.എം അഷ്റഫ് എം.എല്‍.എയ്ക്ക് പൊലീസ് നോട്ടീസ് നല്‍കിയേക്കുമെന്നാണ് അറിയുന്നത്.ചൊവ്വാഴ്ച രാവിലെ മുതലാണ് ടോള്‍ പ്ലാസയ്ക്ക് സമീപം എംഎല്‍എയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. രണ്ടാം ദിവസമായ ഇന്നലെ രാത്രി വലിയ രീതിയില്‍ ജനക്കൂട്ടം സമരപ്പന്തലിനു മുന്നിലെത്തിയിരുന്നു. അതിനിടെ ചിലര്‍ ടോള്‍ ബൂത്തിനെതിരെ അക്രമം അഴിച്ചുവിടുകയും ടോള്‍ ബൂത്തിന്റെ ചില്ലുകള്‍ തകരുകയും ക്യാമറകള്‍ നശിപ്പിക്കുകയും സ്‌കാനറുകള്‍ കറുത്ത തുണി കൊണ്ടു മൂടുകയും പ്ലാസ്റ്റിക് സ്റ്റിക്കറുള്‍ കൊണ്ട് കവര്‍ ചെയ്യുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥയിലേക്ക് പോവാതിരിക്കാന്‍ എംഎല്‍എ തന്നെ ഇടപെടുകയും ബുധനാഴ്ച രാത്രി സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
Post a Comment
0 Comments