Type Here to Get Search Results !

Bottom Ad

ആരിക്കാടി ടോള്‍ പ്ലാസ ജനങ്ങളോടുള്ള വെല്ലുവിളി: എ. അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട്: ദേശീയ പാതയില്‍ തലപ്പാടിയില്‍ ഒരു ടോള്‍ ബൂത്ത് ഉണ്ടായിരിക്കെ 20 കിലോമീറ്റര്‍ മാറി കുമ്പളയിലെ ആരിക്കാടിയില്‍ മറ്റൊരു ടോള്‍ ബൂത്ത് കൂടി ആരംഭിച്ച് അന്യായമായ ടോള്‍ പിരിവു നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. നിബന്ധനകള്‍ക്ക് വിരുദ്ധമായി മറ്റൊരു ടോള്‍ പിരിവ് നടത്തുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ടോള്‍ പിരിക്കുന്ന ദേശീയപാത അധികൃതര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

മറ്റെങ്ങുമില്ലാത്ത ഈ അന്യായ ടോള്‍ പിരിവിനെതിരെ ഉയരുന്ന ശക്തമായ ജനകീയ പ്രക്ഷോഭം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക്് പോകുന്ന വിദ്യാര്‍ഥികളും രോഗികളും വ്യാപാരികളും തൊഴിലാളികളുമായ ആയിരക്കണക്കിന് പേര്‍ രണ്ടു ടോളുകളിലായി വന്‍ തുക നല്‍കേണ്ടിവരികയാണ്. ജില്ലാ ഭരണകൂടവും ദേശീയപാത അധികൃതരും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്.

ജനവിരുദ്ധ ടോള്‍ പിരിവിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന ജനകീയ പോരാട്ടത്തില്‍ കക്ഷി- രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും അണിനിരന്ന് ജനവിരുദ്ധ ടോള്‍ പിരിവിനെ ചെറുത്തു തോല്‍പിക്കണമെന്ന് അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad