Type Here to Get Search Results !

Bottom Ad

ആവേശമായി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി 'വിജയാരവം'


കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടി 'വിജയാരവം-26' ആവേശമായി. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിജയാരവത്തില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നഗരസഭയില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സാരഥികള്‍ക്കും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്കും സ്വീകരണം നല്‍കി.

ചടങ്ങില്‍ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പ്രായപരിധി കഴിഞ്ഞ് യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്നും പടിയിറങ്ങുന്ന നേതാക്കള്‍ക്ക് യാത്രയയപ്പും നല്‍കി. ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് ഹാഷിം കടവത്ത്, സെക്രട്ടറി ടി.ഇ മുക്താര്‍, മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, ട്രഷറര്‍ അസീസ് എ.എ, സഹഭാരവാഹികളായ ഹനീഫ് നെല്ലിക്കുന്ന്, എം.എച്ച് അബ്ദുല്‍ ഖാദര്‍, മുസമ്മില്‍ ടി.എച്ച്, അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത്ബയല്‍,

ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം, വൈസ് ചെയര്‍മാന്‍ കെ.എം ഹനീഫ്, മുന്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സഹ ഭാരവാഹികളായ ഹാരിസ് തായല്‍, നൂറുദ്ദീന്‍ ബെളിഞ്ചം, മണ്ഡലം ഭാരവാഹികളായ പി.ബി ഷഫീഖ്, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, മുനിസിപ്പല്‍ ഭാരവാഹികളായ സഫ്വാന്‍ അണങ്കൂര്‍, ഷഫീഖ് തുരുത്തി, നിയാസ് ചേരങ്കൈ, നൗഷാദ് കൊരക്കോട്, സമീന മുജീബ്, താജു ബെല്‍ക്കാട്, ഷാക്കിര്‍ ഇര്‍ഷാദി ബെദിര, റംസീന റിയാസ്, എം.എസ്.എഫ് മുനിസിപ്പല്‍ ട്രഷറര്‍ സിയാന്‍ തളങ്കര സംബന്ധിച്ചു. ഗോള്‍ ഷോട്ട് ബോള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ഖദീജത്ത് സക്കിയയെ ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കൊണ്ടോട്ടിക്കാരന്‍ ബാപ്പുട്ടിയും സംഘവും അവതരിപ്പിച്ച 'ന്യൂജെന്‍ ഖവാലി' വേദിയില്‍ അരങ്ങേറി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad