Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍


തൃക്കരിപ്പൂര്‍: പുതുവര്‍ഷ രാവില്‍ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്തെ പൊഗ്ഗൊ ഹോട്ടല്‍ അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പയ്യന്നൂര്‍ കാരയില്‍ സ്വദേശികളായ നാലു പേരെ ചന്തേര പൊലിസ് അറസ്റ്റു ചെയ്തു. ശ്രീജിത് (35), ഷാജി (38), ആദിത്യന്‍ (22), നിഖില്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയവരില്‍ കണ്ടാലറിയാവുന്ന 19 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. രാത്രി 11 മണിക്ക് ശേഷം ഹോട്ടലില്‍ എത്തി ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത ശേഷം ഭക്ഷണം കിട്ടാന്‍ വൈകിയെന്നാരോപിച്ചായിരുന്നു നാലു യുവാക്കള്‍ അക്രമത്തിനു തുടക്കമിട്ടത്.

ഹോട്ടലുടമ വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ പൊലിസ് നാലു പേരെയും സംഭവസ്ഥലത്ത് നിന്ന് നീക്കിയിരുന്നു. എന്നാല്‍ പിന്നീട് സംഘടിതരായി എത്തിയ ഒരു സംഘം ആളുകള്‍ ഹോട്ടല്‍ കയ്യേറി ഉപകരണങ്ങളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ തള്ളിയിട്ടു കേടുവരുത്തുകയുമായിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ബിട്ടു അലിക്ക് മൂക്കിന് മര്‍ദ്ദനമേറ്റിരുന്നു. ബിട്ടു അലിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഹോട്ടലിനെതിരെ നടത്തിയ ഗുണ്ടാ അക്രമണം വ്യാപകമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റും ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad