മേല്‍പ്പറമ്പ്: കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കെ.എം.സി.സിയെ കവച്ചുവയ്ക്കാന്‍ മറ്റൊരു സംഘടനയ്ക്കുമാവില്ലെന്നും ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഉദുമ മണ്ഡലം കെ.എം.സി.സി കാസര്‍കോട് സി.എച്ച് സെന്ററിന് നല്‍കുന്ന ഡയാലിസിസ് മെഷീനുകള്‍ കൈമാറി സംസാരി ക്കുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സാരഥികളെയും സാമൂഹിക സേവന ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യങ്ങളായ സ്പീഡ്‌വേ അബ്ദുല്ലക്കുഞ്ഞി ഹാജി, ഷാഫി നാലപ്പാട്, പിടിഎച്ച് ജില്ലാ കോഡിനേറ്റര്‍ ജലീല്‍ കോയ, ഷാഫി ചാപ്പ, പിവി സലാം, ഖലീല്‍ കൂളിക്കുന്ന് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഉദുമ മണ്ഡലം ലീഗ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ദുബായ് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര, സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള, കരീം സിറ്റി ഗോള്‍ഡ്, മാഹിന്‍ കേളോട്ട് സ്‌നേഹോപഹാരങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
വിവിധ തദ്ദേശ ഭരണ സാരഥികളായ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കൂടിയായ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി, കാസര്‍കോട് മുനി സിപ്പല്‍ ചെയര്‍പേഴ് സണ്‍ ഷാഹിന സലീം,വൈസ് ചെയര്‍മാന്‍ കെഎം ഹനീഫ്,കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.ബി ഷഫീഖ്, സുകുമാരി ശ്രീധരന്‍, ജസ്‌ന മനാഫ്, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹനീഫ കുന്നില്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ കോളിയടുക്കം, ദുബായ് കെഎംസിസി സംസ്ഥാന വൈ സ് പ്രസിഡന്റ് ഹംസ തൊട്ടി,സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീല്‍,ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ടിആര്‍ ഹനീഫ്,കെപി അബ്ബാസ് കളനാട്, റഷീദ് ഹാജി കല്ലിങ്കാല്‍,ഖത്തര്‍ കെഎംസിസി നേതാവ് സാദിഖ് പാക്യാര, ഹമീദ് മാങ്ങാട്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹാജി അബ്ദുല്ല ഹുസൈന്‍, സിദ്ദീഖ് പള്ളിപ്പുഴ, അബ്ദുല്‍ ഖാദര്‍ കളനാട്, കെ.ബി.എം ഷരീഫ്, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, സി.എച്ച് അഷ്‌റഫ് ഹാജി, സിഎച്ച് അബ്ദുല്ല പരപ്പ, ഹൈദരലി പടുപ്പ്, ഷാഫി ഹാജി കട്ടക്കാല്‍, സാദിഖ് കോട്ടക്കുന്ന്, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റഹൂഫ് ബാവിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, നൗഷാദ് മിഹ്‌റാജ്, ഷബീബ് പള്ളങ്കോട്, ഖാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക സംസാരിച്ചു. ഖലീല്‍ ഹുദവി പ്രാര്‍ഥന നടത്തി.

Post a Comment
0 Comments