Type Here to Get Search Results !

Bottom Ad

പെരുമ്പള ജുമാമസ്ജിദ് കോംപ്ലക്‌സ് പൊളിക്കാന്‍ നീക്കം; പ്രതിഷേധം ശക്തം


കാസര്‍കോട്: പെരുമ്പള ജുമാമസ്ജിദ് കോംപ്ലക്‌സ് കെട്ടിടം അന്യമായി പൊളിക്കാനുള്ള ശ്രമത്തിനെതിരെ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. പി.ഡബ്ല്യു.ഡി വകുപ്പ് മസ്ജിദ് കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതേതുടര്‍ന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മസ്ജിദ് കമ്മിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ജമാഅത്ത് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഭൂമിയുടെ രേഖകള്‍, രജിസ്‌ട്രേഷന്‍ പകര്‍പ്പുകള്‍, കോടതിയുടെ അനുമതി ഉത്തരവുകള്‍ തുടങ്ങിയ തെളി വുകള്‍ വിശദമായി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ജമാഅത്ത് കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം പൊളിക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവക്കുമെന്ന് അറിയിച്ചു. റവന്യൂ വകുപ്പ്, ജില്ലാ കലക്ടര്‍ എന്നിവരുമായി യോഗം ചേര്‍ന്ന് സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിക്കുകയും റോഡ് സൈഡ് സ്‌കെച്ച് വീണ്ടും അളന്ന് പരിശോധന നടത്തുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കുമെന്നും പി.ഡബ്ല്യു.ഡി ഏറ്റെടുത്ത ഭൂമിയിലാണ് നിര്‍മാണം നടന്നതെന്ന് തെളിയുകയാണെങ്കില്‍, നിയമാനുസൃതമായി ജമാഅത്ത് തന്നെ നിര്‍മാണം നീക്കം ചെയ്യാന്‍ തയാറാണെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. സമരപരിപാടി മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് നാസര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പെരുമ്പള സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കര്‍,

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസ്‌ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന ഹുസൈന്‍, വാര്‍ഡ് മെമ്പര്‍ രമ മുരളീധരന്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ കളനാട്, ഭാരവാഹികളായ സി.എം മുസ്തഫ, മുഹമ്മദ് കുഞ്ഞി തിരുത്തി, മുഹമ്മദ് കോളിയടുക്കം, കാദര്‍ പാലോത്ത്, ബഷീര്‍ കടവത്ത്. കോണ്‍ഗ്രസ് നേതാക്കളായ ബാബു മണിയങ്ങാനം, കൃഷ്ണന്‍ ചെല്ലുഞ്ചി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അമീര്‍ പാലോത്ത്, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി മുഹമ്മദ്ഷാ, ജമാഅത്ത് സെക്രട്ടറി കാസിം കുശവന്‍ വളപ്പ്, ജോ. സെക്രട്ടറി ഖലീല്‍ അബ്ബാസ് പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad