Type Here to Get Search Results !

Bottom Ad

ശബരിമല സ്വര്‍ണക്കൊള്ള: കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി


കാസര്‍കോട്: ശബരിമലയില്‍ സി.പി.എം നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണക്കൊള്ള വന്‍ ഗൂഢാലോചനയുടെ പരിണിതഫലമായാണ് ഉണ്ടായതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ശബരിമലയിലെ സ്വര്‍ണക്കൊള്ള നടത്തിയ മുഴുവന്‍ പേരെയും തുറങ്കില ടക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, നേതാക്കളായ കരിമ്പില്‍ കൃഷ്ണന്‍, അഡ്വ: കെ.കെ രാജേന്ദ്രന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ് കുമാര്‍, അഡ്വ. പി.വി സുരേഷ്, സോമശേഖര ഷേണി, എം. കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് പി. നായര്‍, ടോമി പ്ലാച്ചേരി, മാമുനി വിജയന്‍, കെ.പി പ്രകാശന്‍, കെ.വി സുധാകരന്‍, ധന്യ സുരേഷ്, പി. കുഞ്ഞിക്കണ്ണന്‍, കെ. ഖാലിദ്, രാജു കട്ടക്കയം, എം. രാജീവന്‍ നമ്പ്യാര്‍, ടി. ഗോപിനാഥന്‍ നായര്‍, കെ.വി ഭക്തവത്സലന്‍, ഉമേശന്‍ വേളൂര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, കെ.വി വിജയന്‍, ജോയ് ജോസഫ്, കെ. വാരിജാക്ഷന്‍, സി.വി ഭാവനന്‍, ലക്ഷ്മണ പ്രഭു, കെ.ആര്‍ കാര്‍ത്തികേയന്‍, ജവാദ് പുത്തൂര്‍, മനാഫ് നുള്ളിപ്പാടി, ഹര്‍ഷാദ് വോര്‍ക്കാടി, എ. വാസുദേവന്‍, ഉദേശ് കുമാര്‍, പി. രാമചന്ദ്രന്‍, ദിവാകരന്‍ കരിച്ചേരി, സുകുമാരി ശ്രീധരന്‍ സംസാരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad