കാസര്‍കോട്: അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്ന ഇടതു സര്‍ക്കാറിനെതിരെയുള്ള ജനരോഷമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായതെന്നും ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍ വിരുദ്ധ തരംഗം അലയടിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പാറക്കല്‍ അബ്ദുള്ള. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ജില്ലാ, നിയോജക മണ്ഡലം, മുനിസിപ്പല്‍/പഞ്ചായത്ത്, പോഷക സംഘടന ഭാരവാഹികളുടെ വിജയഭേരി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ മുസ്ലിം ലീഗ് നേടിയ ഏറ്റവും വലിയ വിജയമാണ് ഇത്തവണത്തേത്. അംഗങ്ങളുടെ എണ്ണത്തിലും ഭരണപങ്കാളിത്തമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണത്തിലും വന്‍ കുതിപ്പാണുണ്ടായത്. വിജയികളില്‍ ഭൂരിഭാഗവും പുതുമുഖങ്ങള്‍ കൂടിയാണ്. ഇതൊരു ചരിത്ര സംഭവമാണ്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സഫിയ, എല്‍.ജി.എം.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ശറഫുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇക്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, സത്താര്‍ വടക്കുമ്പാട്, അഷ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍, ബീഫാത്തിമ ഇബ്രാഹിം, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, അന്‍വര്‍ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവന്‍ രാജു, രമേശന്‍ മുതലപ്പാറ, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കര്‍ ഹാജി, ഇബ്രാഹിം പാലാട്ട് സംബന്ധിച്ചു.

Post a Comment
0 Comments