കാസര്‍കോട്: ദേശീയപാതയില്‍ തലപ്പാടിയില്‍ ഒരു ടോള്‍ ബൂത്തുണ്ടായിരിക്കെ 20 കിലോമീറ്റര്‍ മാറി കുമ്പളയിലെ ആരിക്കാടിയില്‍ മറ്റൊരു ടോള്‍ ബൂത്ത് കൂടി ആരംഭിച്ച് അന്യായമായ ടോള്‍ പിരിവ് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. നിബന്ധനകള്‍ക്ക് വിരുദ്ധമായി മറ്റൊരു ടോള്‍ പിരിവ് നടത്തുന്ന വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ടോള്‍ പിരിക്കുന്ന ദേശീയപാത അധികൃതര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മറ്റെങ്ങുമില്ലാത്ത ഈ അന്യായ ടോള്‍ പിരിവിനെതിരെ ഉയരുന്ന ശക്തമായ ജനകീയ പ്രക്ഷോഭം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
കാസര്‍കോട്ട് നിന്നും മംഗളൂരുവിലേക്ക് പോകുന്ന വിദ്യാര്‍ഥികളും രോഗികളും വ്യാപാരികളും തൊഴിലാളികളുമായ ആയിരക്കണക്കിന് പേര്‍ രണ്ടു ടോളുകളിലായി വന്‍ തുക നല്‍കേണ്ടി വരികയാണ്. ജില്ലാ ഭരണകൂടവും ദേശീയപാത അധികൃതരും ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. ജനവിരുദ്ധ ടോള്‍ പിരിവിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം.അഷ്‌റഫിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന ജനകീയ പോരാട്ടത്തില്‍ കക്ഷി- രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും അണിനിരന്ന് ജനവിരുദ്ധ ടോള്‍ പിരിവിനെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ധീന്‍ കെ.കെ, എം.സി ഖമറുദ്ധീന്‍, വി.കെ ബാവ, അഡ്വ: എം.ടി.പി കരീം, ബേര്‍ക്ക അബ്ദുള്ള കുഞ്ഞി ഹാജി, അബൂബക്കര്‍ പെര്‍ദ്ദണെ, എ.സി അത്താഉള്ള മാസ്റ്റര്‍, ടി.പി കുഞ്ഞബ്ദുള്ള ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, ജലീല്‍ എരുതുംകടവ്, കെ.എം ബഷീര്‍, എ.ബി ബഷീര്‍ പള്ളങ്കോട്, അഷ്റഫ് കര്‍ള, അബ്ദുല്‍ ഖാദര്‍ ബി.കെ, വി.പി അബ്ദുല്‍ ഖാദര്‍, സിദ്ദീഖ് പള്ളിപ്പുഴ, സെഡ്.എ കയ്യാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ബി.എ റഹ്മാന്‍ ആരിക്കാടി, എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, പി.എം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, ഗോള്‍ഡന്‍ മൂസ കുഞ്ഞി, എം.ടി അബ്ദുല്‍ ജബ്ബാര്‍, അന്‍വര്‍ ഓസോണ്‍, എ.എ ജലീല്‍, അഷ്റഫ് പള്ളിക്കണ്ടം, ബി.സി.എ റഹ്മാന്‍, അസീസ് ഹാജി, അഷ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, എ. അഹമ്മദ് ഹാജി, മുംതാസ് സമീറ, എ.പി ഉമ്മര്‍, ഷാഹിന സലീം, സലാം കന്യപ്പാടി, ലുഖ്മാന്‍ തളങ്കര, അന്‍സാഫ് കുന്നില്‍, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ് കുഞ്ഞി, അഡ്വ. ഫൈസല്‍ സംബന്ധിച്ചു.

Post a Comment
0 Comments