Type Here to Get Search Results !

Bottom Ad

സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് ജി.എസ്.ടി കുറയ്ക്കണം: ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍


കാസര്‍കോട്: സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് ജി.എസ്.ടി മൂന്നു ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ ഒരുപവന്‍ സ്വര്‍ണത്തിന് 20700 രൂപ ഉണ്ടായിരുന്നപ്പോള്‍ ജി.എസ്.ടി പ്രത്യേക സ്ലാബില്‍പ്പെടുത്തി മൂന്നു ശതമാനം നികുതി നിശ്ചയിച്ചതായിരുന്നു. 2026 ജനുവരി മാസം ആയപ്പോഴേക്കും സ്വര്‍ണം ഒരുപവന് 105000 രൂപക്ക് മേലെ വന്നിരിക്കുന്നു. അഞ്ചു ഇരട്ടിയോളം വില കൂടിയപ്പോള്‍ അന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ജി.എസ്.ടി ഉണ്ടായിരുന്നത് ഇന്ന് അതേ തൂക്കത്തിന് 3150 രൂപ ജി.എസ്.ടി നല്‍കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

സ്വര്‍ണവിലയിലുള്ള വിലക്കയറ്റവും നികുതിയുടെ വര്‍ധനവും കാരണം ഉപഭോക്താക്കള്‍ സ്വര്‍ണക്കടകളില്‍ നിന്നും പിന്‍വലിഞ്ഞുകൊണ്ടിരിക്കുകയാണ്. വെള്ളി വിലയാണെങ്കില്‍ ആറിരട്ടിയോളം വര്‍ധിച്ചിരിക്കുകയാണ് ഈ സാഹചര്യത്തില്‍ ജി.എസ്.ടി ഒരു ശതമാനമായി കുറയ്ക്കണമെന്ന് സമ്മേളനം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ഥിച്ചു. താജ് ബേക്കല്‍ റിസോര്‍ട്ടില്‍ ജില്ലാ പ്രസിഡന്റ് കെ.എ അബ്ദുല്‍ കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ ഉദ്ഘാടനം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി മൊയ്തു വരമംഗലത്ത്, വര്‍ക്കിംഗ് പ്രസിഡന്റ് റോയ് പാലത്തറ, വര്‍ക്കിംഗ് സെക്രട്ടറി ജോയി പഴയമഠം സംസാരിച്ചു. ഭാരവാഹികള്‍: ഹനീഫ അരമന (രക്ഷാധികാരി), കെ.എ അബ്ദുല്‍ കരീം (പ്രസി), കോടോത്ത് അശോകന്‍ നായര്‍ (ജന. സെക്ര), ബി.എം അബ്ദുല്‍ കബീര്‍ (ട്രഷ), റോയ് ജോസഫ് (വര്‍ക്കിംഗ് പ്രസി), ജി.വി നാരായണന്‍, മൂഹമ്മദ് ഹനീഫ്, അബ്ദുല്‍ ഹമീദ്, പ്രകാശന്‍ (വൈസ് പ്രസി).




Tags

Post a Comment

0 Comments

Top Post Ad

Below Post Ad