കാസര്‍കോട്: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് പോര്‍ട്ടലില്‍ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി അവസാനിച്ചതിനാല്‍ ജില്ലയില്‍ ബഹുഭൂരിപക്ഷം വഖഫ് സ്ഥാപനങ്ങളും ഉമീദ് പോര്‍ട്ടലിന്റെ സാങ്കേതിക തടസംകാരണം യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതിനാല്‍ ഉമീദ് പോര്‍ട്ടലില്‍ വഖഫ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയ പരിധി നീട്ടി കിട്ടാന്‍ വഖഫ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂലമായ തീരുമാനം ഉണ്ടാക്കാന്‍ കേരള സര്‍ക്കാറും വഖഫ് ബോര്‍ഡിനോടും കാസര്‍കോട് മുസ്്‌ലിം സംഘടന കോഓഡിനേഷന്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സിദ്ദീഖ് നദ്വി ചേരൂര്‍, കെ. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ആരിഫ് കാപ്പില്‍, എ.പി.പി കുഞ്ഞഹമ്മദ് ഹാജി, നൂറുല്‍ ഇംതിയാസ് സി.എ, അബൂബക്കര്‍ സിദ്ദീഖ് എ.എം, സൈനുദ്ദീന്‍ എ.പി, ഹാഷിം കൊല്ലമ്പാടി, ഇബ്രാഹിം കെ.പി, പി.എം മുനീര്‍ ഹാജി, എ.എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment
0 Comments