Type Here to Get Search Results !

Bottom Ad

ബ്ലോക്കുകള്‍ ഭദ്രം; നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യുഡിഎഫും ഭരിക്കും


കാസര്‍കോട്: ജില്ലയിലെ ആറു ബ്ലോക്ക് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യുഡിഎഫും ഭരിക്കും. എവിടെയും ഭരണ മാറ്റമില്ല. അതേസമയം, എല്‍ഡിഎഫിന് ശക്തമായ വെല്ലുവിളി യുയര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. കാഞ്ഞങ്ങാടും പരപ്പയും യുഡിഎഫിന് നഷ്ടമായത് ഒറ്റഡിവിഷന്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിയപ്പോള്‍ ബിജെപി സീറ്റുകള്‍ കഴിഞ്ഞ തവണത്തെ ആറില്‍ നിന്ന് മൂന്നായി ചുരുങ്ങി.

കഴിഞ്ഞ തവണ ബിജെപിയും യുഡിഎഫും ആറ് സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെയാണ് ലീഗ് ഭരണം നടത്തിയത്. 16 ഡിവിഷനില്‍ യുഡിഎഫ് 11. (ലീഗ് 7, കോണ്‍ഗ്രസ് 4), എന്‍എഡിഎ 3, എല്‍ഡിഎഫ് 2 എന്നിങ്ങനെയാണ് ഇത്തവണത്തെ കക്ഷി നില. മുന്‍ ഭരണസമിതിയില്‍ ലീഗിന് ആറ് സീറ്റ് ഉണ്ടായിരുന്നത് ഇത്തവണ ഏഴ് ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് നേരത്തേ സീറ്റ് ഇല്ലായിരുന്നു. ഇത്തവണ നാല് സീറ്റ് ലഭിച്ചു. എസ്ഡിപിഐക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ വര്‍ധിച്ച മൂന്നെണ്ണം ഉള്‍പ്പെടെ 18 ഡിവിഷനുകളില്‍ 16 എണ്ണം നേടി ഭരണം നിലനിര്‍ത്തി യുഡിഎഫ്. രണ്ട് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ എല്‍ഡിഎഫിനു ഒന്നും നേടാനായില്ല. കഴിഞ്ഞ തവണ 15 ഡിവിഷനുകളില്‍ 11 എണ്ണം യുഡിഎഫിനും നാല് എണ്ണം ബിജെപിക്കുമാ യിരുന്നു. കഴിഞ്ഞ തവണ മുസ്ലിം ലീഗിനു എട്ടും കോണ്‍ഗ്രസിനു മൂന്നും ബിജെപിക്കു നാലും സീറ്റുകളു മായിരുന്നു. ഇത്തവണ മുസ്‌ലിം ലീഗ്-11, കോണ്‍ ഗ്രസ്- അഞ്ച്, ബിജെപി രണ്ട്.

കാറഡുക്ക ബ്ലോക്ക് ഇത്തവണയും എല്‍ഡിഎഫ് നിലനിര്‍ത്തി. 14 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫ്-മൂന്ന്, ബിജെപി- രണ്ട് എന്നിങ്ങനെയാണ് ബാക്കി കക്ഷിനില. കഴിഞ്ഞ തവണ ലഭിച്ച ദേലംപാടി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. പരപ്പ ബ്ലോക്കിലും എല്‍ഡിഎഫില് ഭരണമുറപ്പിച്ചു. ഇക്കുറി 15ല്‍ എട്ട് ഡിവിഷന്‍ മാത്രം നേടിയാണ് ഇടതു മുന്നണി കേവല ഭൂരിപക്ഷം നേടിയത്. സിപിഎമ്മിന്റെ ഉറച്ച സീറ്റായ പരപ്പ ഡിവിഷന്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചതും എല്‍ഡിഎഫിന് തിരിച്ചടിയായി.

നീലേശ്വരം ബ്ലോക്കില്‍ 14 ഡിവിഷനുകളില്‍ എട്ട് ഡിവിഷനുകള്‍ നേടി എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ ആറു ഡിവിഷനില്‍ ജയിച്ച് യുഡിഎഫ് വീറുകാട്ടി. ഒരു ഡിവിഷന്റെ പിന്‍ബലത്തിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്. ആകെയുള്ള 15 ഡിവിഷനില്‍ എട്ട് എണ്ണം നേടിയാണ് എല്‍ഡിഎഫിന്റെ വിജയം. കഴിഞ്ഞ തവണ ഒമ്പത് (സിപിഎം ഏഴ്, സിപിഐ രണ്ട്) സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് ഏഴ് സീറ്റുകളില്‍ വിജയിച്ചു. എന്‍ഡിയ്ക്ക് ഇത്തവണയും ബ്ലോക്ക് പഞ്ചായത്തിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad