പെരുമ്പള: മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്റെ ജന്മനാട്ടില്‍ യുഡിഎഫിന് ചരിത്രവിജയം. ചന്ദ്രശേഖരന്‍ ആദ്യമായി ജനപ്രതിനിധിയായ തിരഞ്ഞെടുത്ത ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള വാര്‍ഡിലാണ് യുഡിഎഫിന് 162 വോട്ട് ഭൂരിപക്ഷത്തില്‍ തകര്‍പ്പന്‍ വിജയം ലഭിച്ചത്.
സിപിഐയുടെ സംസ്ഥാന ജില്ലാ നേതാക്കളുടെ തട്ടകത്തില്‍ നേരിട്ട വന്‍ പരാജയം ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. സിപിഎമ്മിനും സിപിഐക്കും നിര്‍ണായക സ്വാധീനം ലഭിച്ചിരുന്ന പെരുമ്പളയില്‍ സിപിഐ -സിപിഎം പരസ്പരം മത്സരി ച്ചപ്പോള്‍ പോലും ഇടത് പാര്‍ട്ടികള്‍ മാത്രമാണ് വിജയി ച്ചിരുന്നത്.
എകെജിയും, ഇഎംഎസും ഇകെ നായനാറും ഒളിവുകാല ജീവിതം നയിച്ചിരുന്ന പെരുമ്പളയിലെ ഇടത് കോട്ടയിലാണ് സിപിഎമ്മില്‍ നിന്നും രാജിവെച്ച് മുസ്‌ലിം ലീഗിന്റെ സീറ്റില്‍ യുഡിഎഫ് സ്വതന്ത്രയായി രമ മുരളീധരന്‍ 162 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉജ്വല വിജയം നേടിയത്. പരാജയം മുന്നില്‍ കണ്ട് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ നേരിട്ടിറങ്ങി പ്രചാരണം നയിച്ചിട്ടും എല്‍ഡിഎഫിന് വിജയിക്കാനായില്ല.
സിപിഐ- മുസ്‌ലിം ലീഗ് സപ്ത മുന്നണിയായി മത്സരിച്ച 77ല്‍ മുന്‍ മന്തി ഇ ചന്ദ്രശേഖരന്‍ വിജയിച്ച വാര്‍ഡാണ് പെരുമ്പള. ആ വിജയത്തിന് ശേഷം 48 വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫ് സ്വതന്ത്രയായി വിജയിച്ച രമ മുരളീധരന്റെ വിജയം പെരുമ്പളയിലും ചെമ്മനാട് പഞ്ചായത്തിലും യുഡിഎഫിന് കൂടുതല്‍ ഉണര്‍വായി മാറി. യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച രമ മുരളീധരനെ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഷാളണിയിച്ചു അനുമോദിച്ചു.

Post a Comment
0 Comments