ഡേറ്റിംഗ് ആപ്പ് വഴി 16-കാരനായ ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. പുതിയ കേസിൽ മൊബൈൽ ടവർ ടെക്നീഷ്യനായ ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രസാദി(48) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ ആൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
പ്രതിയായ വി. പ്രസാദിനെ തിങ്കളാഴ്ച വൈകുന്നേരം നീലേശ്വരത്തെ ടവറിൽ ജോലി ചെയ്യുന്ന സമയത്താണ് ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അറസ്റ്റിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എ. ഇ. ഒ ഉള്‍പ്പെടെ 14 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ പേരുടെ പങ്കാളിത്തം വ്യക്തമാകുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Post a Comment
0 Comments