Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ ശസ്ത്രക്രിയക്കിടെ മരിച്ച സംഭവം: ആശുപത്രിക്കെതിരെ നഷ്ടപരിഹാരത്തിന് വിധി


കാസര്‍കോട്: കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവ് ശസ്ത്രക്രിയയ്ക്കിടെ മരിച്ച സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ അരിമല ആശുപത്രിക്കെതിരെ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചു. യുവാവിന്റെ മരണത്തില്‍ മെഡിക്കല്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ കോടതി, ആശുപത്രിയും അനസ്‌തേഷിയോളജിസ്റ്റും ചേര്‍ന്ന് 20 ലക്ഷം രൂപയിലധികം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടു.

പനത്തടിലെ ജിന്‍സ് മാത്യു (21) എന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ് 2017 മാര്‍ച്ചില്‍ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മാര്‍ച്ച് 4-നാണ് ജിന്‍സിനെ അരിമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരായി ഇത്തരത്തില്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിടുന്നത് അപൂര്‍വമായ സംഭവമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad