Type Here to Get Search Results !

Bottom Ad

പാര്‍ട്ടിയില്‍ തുടരുന്നതില്‍ കടുത്ത അതൃപ്തി: രാഹുല്‍ പുറത്തേക്ക്; പ്രഖ്യാപനം ഉടന്‍


തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്. രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകും. നടപടി വ്യക്തമാക്കാന്‍ കെപിസിസി അധ്യക്ഷന്‍ അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. വ്യക്തിയെന്ന നിലയ്ക്ക് രാഹുല്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പാര്‍ട്ടി ബാധ്യതയേറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

രാഹുല്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ കേരളത്തിലെയും ഹൈക്കമാന്‍ഡിലേയും നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കൂടി പരാതി ലഭിച്ച സാഹചര്യത്തില്‍ രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാന്‍ കെപിസിസിക്ക് മേല്‍ സമ്മര്‍ദം ശക്തമാവുകയായിരുന്നു. ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കെപിസിസി നേതാക്കളുമായി സംസാരിക്കുകയും ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള തീരുമാനത്തിലേക്കെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad